ആറ് ദിവസത്തേക്കുള്ള ഇന്ധനം, മരുന്നുകള്‍ ; യുഎൻ ഗാസയിൽ എത്തിച്ച സഹായം ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേല്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ഗാസയില്‍ ദുരിതം അനുഭവിക്കുന്ന അഭയാർത്ഥികൾക്ക് വേണ്ടി യുഎൻ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേല്‍. ഗാസ സിറ്റിയിലെ യുഎൻ ഓഫീസുകളിൽ നിന്ന് ഹമാസ് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും മോഷ്ടിച്ചുവെന്നാണ് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

ഹമാസ് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് അവകാശപ്പെട്ട് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) എക്സില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഗാസ സിറ്റിയിലെ ഏജൻസിയുടെ കോമ്പൗണ്ടിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഇന്നലെ കൊണ്ട് പോയെന്നായിരുന്നു സംഘടനയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിനിടെ ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍ ആദ്യമായി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്.

ഗാസ അതിർത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്‌ഡെറോറ്റാണ് തന്‍റെ സ്വദേശമെന്ന് മിയ വീഡിയോയില്‍ പറഞ്ഞു. മിയയുടെ കയ്യില്‍ ആരോ ബാന്‍ഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നടത്തിയതായി മിയ പറഞ്ഞു. “അവർ എന്നെ പരിചരിക്കുന്നു. അവർ എനിക്ക് ചികിത്സയും മരുന്നും നല്‍കുന്നു. എല്ലാം ഓകെയാണ്. എന്റെ വീട്ടിലേക്ക്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം അവിടെയെത്തിക്കുക”- ഇസ്രയേലി യുവതി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം ; സംസ്ഥാന പോലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

0
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തിൽ നടപടി...