തിരുവല്ല: ഇന്ധന വിലയിൽ അടിക്കടി വരുത്തികൊണ്ടിരിക്കുന്ന വർദ്ധനവ് ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തിലുള്ളതാണെന്ന് മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി. ന്യായീകരണത്തിന് ക്രൂഡോയിൽ വിലവർധനവ് ആയുധമാക്കുമ്പോൾ ക്രൂഡോയിൽ വില 146 ഡോളർ ഉണ്ടായിരുന്ന കാലത്ത് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന വിലയുടെ ഇരട്ടിയിൽ അധികമാണ് ഇപ്പോഴത്തെ വിലയെന്ന വസ്തുത വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അല്പമെങ്കിലും സമാശ്വാസം നൽകാൻ വർദ്ധനവിന്റെ അധിക നികുതി കേരളം വേണ്ടെന്നു വയ്ക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാർ ഈ രീതി പിന്തുടർന്നതും പ്രതിപക്ഷത്തായിരുന്നപ്പോൾ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതും കണക്കിലെടുത്ത് ഒട്ടും അമാന്തിക്കാതെ ഈ തീരുമാനം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























