കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ ഫീസ്‌ കൊള്ള : പ്രവാസികളുടെ നടുവൊടിച്ചുകൊണ്ട് ട്യൂഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ വിദ്യാലയങ്ങളിൽ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ചില വിദ്യാലയങ്ങളിൽ നിന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി. നിലവിൽ ചില വിദ്യാലയങ്ങളിൽ 15 ശതമാനം വർദ്ധനവ് ആണ് നടപ്പിലാക്കിയിരിക്കുന്നത്. എൽ കെ ജി, യു കെ ജി ക്ളാസുകളിൽ 391 ദിനാർ ആണ് പുതുക്കിയ ഫീസ് നിരക്ക്. നേരത്തെ 340 ദിനാർ ആയിരുന്നു ഇത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് 377 ദിനാറിൽ നിന്നും 435 ദിനാർ ആയാണ് ഉയർത്തിയിരിക്കുന്നത്. ആറ് മുതൽ എട്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് 435 ദിനാറിൽ നിന്ന് 500 ദിനാറായും ഒമ്പത് മുതൽ പ്ലസ് റ്റു വരെയുള്ള
ക്ളാസുകളിൽ 488 ദിനാറിൽ നിന്നും 561 ദിനാർ ആയും ഫീസ് വർദ്ധിപ്പിച്ചു. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് വർദ്ധനവ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം ഫീസ് വർദ്ധനവ് നടത്തുന്നത് എന്നാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യായീകരണം. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഫീസ് വർദ്ധനവിന് അനുമതി നല്കിയത് ചില ഉപാധികളോടെ ആണെന്നാണ്‌ വിവരം. ഇതില്‍ കുട്ടികൾക്കുള്ള യൂണിഫോം, പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ തുടങ്ങി പഠനത്തിന് ആവശ്യമായവയെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ മൂടിവെച്ചുകൊണ്ടാണ്‌ ഇപ്പോള്‍ ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. ഓരോ വിദ്യാലയ വർഷം ആരംഭിക്കുമ്പോഴും വലിയ തുകകള്‍ ആണ് പുസ്തകത്തിനും നോട്ട് ബുക്കിനുമുള്‍പ്പെടെ ഓരോ രക്ഷാകർത്താവിനും ചിലവാകുന്നത്. പൊതു വിപണിയുടെ പതിന്മടങ്ങ് തുകയാണ് ഓരോന്നിനും സ്കൂളുകള്‍ ഈടാക്കുന്നത്. കുറഞ്ഞ വിലക്ക് പൊതു വിപണിയിൽ കിട്ടുന്ന സാധനങ്ങൾ ഉയർന്ന വിലനല്‍കി സ്കൂളിൽ നിന്നുതന്നെ വാങ്ങണം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്‍ ഇതിനെതിരെ പ്രതികരിക്കാറില്ല. അതുകൊണ്ടുതന്നെ സ്കൂള്‍ മാനേജ്മെന്റ്കളുടെ ചൂഷണം അടിക്കടി കൂടുകയാണ്.

ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് കുടുംബ ബാഡ്ജറ്റ് താളം തെറ്റിക്കുന്നതാണ് പുതിയ ഫീസ് നിരക്ക്. മേഖലയിലെ യുദ്ധ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടൽ, സാധനങ്ങളുടെ വില വർദ്ധനവ് മുതലായ ഭീഷണികൾ നേരിടുന്ന സമയത്താണ് രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായി സ്കൂൾ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നത്. മേഖലയിലെ പ്രത്യേക സാഹചര്യം മുൻ നിർത്തി യു എ ഈ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂൾ അധികൃതർ ഈ വർഷം ഫീസ് വർദ്ധനവ് നടപ്പിലാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം സ്വമേധയാ പ്രഖ്യാപനം നടത്തിയിരുന്നു. കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിലെ പഠന നിലവാരം അനുദിനം മോശമായി കൊണ്ടിരിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതി നിലനിൽക്കവേയാണ് മന്ത്രാലയത്തിന്റെ തീരുമാനം മറയാക്കി വിദ്യാലയങ്ങൾ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നത് എന്ന ആക്ഷേപവും രക്ഷിതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...