മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നടപടി ക്രമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നടപടി ക്രമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുനമ്പം രജിസ്റ്റർ ചെയ്യേണ്ടത് മുതവല്ലി. വഖഫ് ബോർഡിൻ്റെ നടപടി ദുരൂഹമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കി വിടില്ല. സർക്കാർ ഉറപ്പ് തരുന്നു. മുനമ്പത്ത് പ്രശ്നങ്ങൾ തീർത്തത് കോൺഗ്രസ്സും മുസ്ലിം ലീഗുമാണ്. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം ഉണ്ടായി. അതിന് കുടപിടിക്കുന്ന നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സ്വപ്ന പദ്ധതികൾക്ക് സഹായം വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കേന്ദ്രവും ചിലകാര്യങ്ങൾ മുന്നോട്ട് വച്ചു. പ്രത്യേക പദ്ധതികൾക്കായി സഹായം അഭ്യർത്ഥിച്ചു. കടമെടുപ്പിൻ്റെ പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. കേന്ദ്ര വിഹിതം ലഭിക്കാത്തതിന്റെ തടസങ്ങൾ പരിശോധിക്കും. പരമാവധി തുക വാങ്ങിച്ചെടുത്തു മുന്നോട്ട് പോകും. പിഎം ശ്രീ പദ്ധതിയിൽ നിയമപരമായ ചർച്ച നടത്തിയ ശേഷം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന വിലവർധന സംസ്ഥാനത്തെ രൂക്ഷമായി ബാധിക്കും. ഇത് വിലക്കയറ്റത്തിന് കാരണമാവും. ഇന്ധന സെസ്‌ കുറയ്ക്കുന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. നാല് തവണയാണ് കൂട്ടിയത്. എല്ലാ പ്രത്യാഘാതവും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...