സംസ്‌കൃത സർവ്വകലാശാലയിൽ ഫുൾടൈം പിഎച്ച്.ഡി. പ്രവേശനം ; അവസാന തീയതി ഒക്ടോബർ 25

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ ഫുൾടൈം പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 150/-. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച്. ഡി. പ്രോഗ്രാമുകൾ, സീറ്റുകൾ എന്നിവ ചുവടെ: സംസ്‌കൃതം സാഹിത്യം (4), സംസ്‌കൃതം വേദാന്തം (9), സംസ്‌കൃതം വ്യാകരണം (10), സംസ്‌കൃതം ന്യായം (12), സംസ്‌കൃതം ജനറൽ (1), ഹിന്ദി (9), ഇംഗ്ലീഷ് (4), മലയാളം (4), ഹിസ്റ്ററി (8), മ്യൂസിക് (3), കംപാരറ്റീവ് ലിറ്ററേച്ചർ (2), സോഷ്യൽ വർക്ക് (2), സോഷ്യോളജി (1), ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (1), ഫിസിക്കൽ എഡ്യൂക്കേഷൻ (2).

നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു. എസ്., ജി. എൻ. സി. പി. വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും യു.ജി.സി. യോഗ്യത നേടിയവർക്കും പിഎച്ച്. ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. 2024 ഒക്ടോബറിനുശേഷം യു.ജി.സി. നെറ്റ് യോഗ്യത നേടിയവരെ പൊതു പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പൊതു പ്രവേശന പരീക്ഷ / യു.ജി.സി. നെറ്റ് സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പ്രവേശനപരീക്ഷകൾ നവംബർ മൂന്ന് മുതൽ ആരംഭിക്കും.

ഹാൾടിക്കറ്റുകൾ ഒക്ടോബർ 28 മുതൽ സർവ്വകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാം. ഇന്റർവ്യൂവിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് നവംബർ 12ന് പ്രസിദ്ധീകരിക്കും. ഇന്റർവ്യൂവിന് യോഗ്യത നേടിയവർ തങ്ങളുടെ റിസർച്ച് പ്രപ്പോസൽ നവംബർ 17ന് മുമ്പായി അതത് വകുപ്പ് മേധാവികൾക്ക് ഇ-മെയിലായി അയച്ചുനല്കണം. നവംബർ 19 മുതൽ 21 വരെ അതത് പഠന വകുപ്പുകളിൽ ഇന്റർവ്യൂ നടക്കും. അംഗീകൃത സംവരണമാനദണ്ഡങ്ങൾ ബാധകമായിരിക്കും. പിഎച്ച്. ഡി. പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ ലിസ്റ്റ് നവംബർ 25ന് സർവ്വകലാശാല പ്രസിദ്ധീകരിക്കും. ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്. വിശദമായ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...