കന്നിയിലെ ആയില്യം : കല്ലേലിക്കാവിൽ മഹോത്സവം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു

999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക് പടേനി, ഉപ സ്വരൂപ പൂജ,വാനര ഊട്ട്, മീനൂട്ട്, പ്രഭാത വന്ദനം, ദീപ നമസ്കാരം, നിത്യ അന്നദാനം
നാല് ചുറ്റി കടലിനെ വാഴ്ത്തി ഹരിനാരായണ പൂജ, നാഗത്തറയിൽ ആയില്യം പൂജ, നാഗ പൂജ, നാഗപാട്ട് എന്നിവ സമർപ്പിച്ചു. ദീപക്കാഴ്ച സന്ധ്യാവന്ദനം ദീപ നമസ്ക്കാരം എന്നിവയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...