Friday, May 9, 2025 11:35 pm

കിടിലന്‍ ഗെയിമുകളും സെല്‍ഫി കോര്‍ണറും ബോധവത്ക്കരണവും; ജനകീയമായി മോട്ടോര്‍വാഹനവകുപ്പിന്റെ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തലയില്‍ ബോള്‍ ബാലന്‍സ് ചെയ്ത് ഒരു മൂന്ന് സ്റ്റെപ്പ് കയറാമോ, എങ്കില്‍ നിങ്ങള്‍ക്കൊരു സമ്മാനം .. വെല്ലുവിളിക്കുന്നത് മറ്റാരുമല്ല, മോട്ടോര്‍വാഹനവകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇത്തരമൊരു ഗെയിം മോട്ടോര്‍വാഹനവകുപ്പ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷിതമായ ഡ്രൈവിംഗിന് ഹെല്‍മെറ്റ് ധരിക്കണമെന്ന ബോധവത്ക്കരണവുമായാണ് വ്യത്യസ്ത മത്സരം വകുപ്പ് അവതിപ്പിച്ചിരിക്കുന്നത്. ബോള്‍ തലയില്‍ ബാലന്‍സ് ചെയ്ത ശേഷം കയറുന്നതിനായി മൂന്ന് പടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ പടിയിലും സൂക്ഷിക്കണം, സൂക്ഷിച്ചേ പറ്റൂ.. എന്ന കുറിപ്പുമുണ്ട്. ഗെയിമില്‍ പങ്കെടുക്കുന്നതിനായി കുട്ടികളുടേയും യുവാക്കളുടേയും തിരക്കാണ് ഇവിടെ. മാത്രമല്ല പ്രത്യേകമായി ഒരു സെല്‍ഫി കോര്‍ണറും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെല്‍ഫിയെടുത്ത് അവിടെ നല്‍കിയിരിക്കുന്ന മൊബൈലിലേക്ക് അയയ്ക്കണം. തിരഞ്ഞെടുക്കുന്ന സെല്‍ഫിക്ക് സമ്മാനമുണ്ടാകും.

പഴയ ലൈസന്‍സിന് പകരം ഉപയോഗിക്കേണ്ട സ്മാര്‍ട്ട് കാര്‍ഡിനെക്കുറിച്ചുള്ള സംശയ നിവാരണത്തിനും ഗതാഗത നിയമങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇവിടെ അവസരമുണ്ട്. സ്റ്റാളില്‍ ദിവസവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഇവിടെയുള്ള ബോക്സില്‍ നിക്ഷേപിക്കാനും വൈകിട്ട് നടത്തുന്ന നറുക്കെടുപ്പില്‍ സമ്മാനം നേടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...

വ്യവസായ മുന്നേറ്റത്തിലൂടെ വരുമാനം വർദ്ധിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ

0
പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന...

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

0
തിരുവനന്തപുരം : 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ...

കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല്...

0
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം...