Sunday, April 21, 2024 7:28 pm

കിടിലന്‍ ഗെയിമുകളും സെല്‍ഫി കോര്‍ണറും ബോധവത്ക്കരണവും; ജനകീയമായി മോട്ടോര്‍വാഹനവകുപ്പിന്റെ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തലയില്‍ ബോള്‍ ബാലന്‍സ് ചെയ്ത് ഒരു മൂന്ന് സ്റ്റെപ്പ് കയറാമോ, എങ്കില്‍ നിങ്ങള്‍ക്കൊരു സമ്മാനം .. വെല്ലുവിളിക്കുന്നത് മറ്റാരുമല്ല, മോട്ടോര്‍വാഹനവകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇത്തരമൊരു ഗെയിം മോട്ടോര്‍വാഹനവകുപ്പ് ഒരുക്കിയിരിക്കുന്നത്.

Lok Sabha Elections 2024 - Kerala

സുരക്ഷിതമായ ഡ്രൈവിംഗിന് ഹെല്‍മെറ്റ് ധരിക്കണമെന്ന ബോധവത്ക്കരണവുമായാണ് വ്യത്യസ്ത മത്സരം വകുപ്പ് അവതിപ്പിച്ചിരിക്കുന്നത്. ബോള്‍ തലയില്‍ ബാലന്‍സ് ചെയ്ത ശേഷം കയറുന്നതിനായി മൂന്ന് പടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ പടിയിലും സൂക്ഷിക്കണം, സൂക്ഷിച്ചേ പറ്റൂ.. എന്ന കുറിപ്പുമുണ്ട്. ഗെയിമില്‍ പങ്കെടുക്കുന്നതിനായി കുട്ടികളുടേയും യുവാക്കളുടേയും തിരക്കാണ് ഇവിടെ. മാത്രമല്ല പ്രത്യേകമായി ഒരു സെല്‍ഫി കോര്‍ണറും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെല്‍ഫിയെടുത്ത് അവിടെ നല്‍കിയിരിക്കുന്ന മൊബൈലിലേക്ക് അയയ്ക്കണം. തിരഞ്ഞെടുക്കുന്ന സെല്‍ഫിക്ക് സമ്മാനമുണ്ടാകും.

പഴയ ലൈസന്‍സിന് പകരം ഉപയോഗിക്കേണ്ട സ്മാര്‍ട്ട് കാര്‍ഡിനെക്കുറിച്ചുള്ള സംശയ നിവാരണത്തിനും ഗതാഗത നിയമങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇവിടെ അവസരമുണ്ട്. സ്റ്റാളില്‍ ദിവസവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഇവിടെയുള്ള ബോക്സില്‍ നിക്ഷേപിക്കാനും വൈകിട്ട് നടത്തുന്ന നറുക്കെടുപ്പില്‍ സമ്മാനം നേടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ പോളിങ് സ്റ്റേഷനുകളില്‍ ക്രമീകരണം

0
പത്തനംതിട്ട : വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ്...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് നാളെ (22) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ട്...

സെല്‍ഫി കോണ്ടസ്റ്റുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്

0
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് സംസ്ഥാനതലത്തില്‍ കഥ ആഡ്‌സുമായി...

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 9856 പരാതികള്‍ ; 9690 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 9856 പരാതികള്‍. ഇതില്‍...