പമ്പാതീര്‍ഥം ഡെമോയും സംശയ നിവാരണവുമായി ശ്രദ്ധയാകര്‍ഷിച്ച് വാട്ടര്‍ അതോറിറ്റിയുടെ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ അതിഥികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ സ്റ്റാളില്‍ സ്ഥാപിച്ചിരിക്കുന്ന ശബരിമല ജലവിതരണ പദ്ധതിയായ ‘പമ്പാതീര്‍ഥ’ത്തിന്റെ റിവേഴ്സ് ഓസ്‌മോസിസ് (ആര്‍ഒ) പ്ലാന്റ് ഡെമോണ്‍സ്ട്രേഷന്‍. തീര്‍ഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ ജലവിതരണം നടത്തുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഇതിന്റെ പ്രവര്‍ത്തനവും പ്രത്യേകതകളും സ്റ്റാളില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു നല്‍കുന്നു.

കൂടാതെ ജല ശുദ്ധീകരണ ശാലയുടെ ഡെമോ കോന്നി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന മാതൃകയില്‍ സ്റ്റാളില്‍ തയാറാക്കിയിരിക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളക്കരം അടയ്ക്കുന്നതും പുതിയ കണക്ഷന്‍ എടുക്കുന്നതും ഉള്‍പ്പെടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ഗ്രാമ പഞ്ചായത്ത്
പരിധികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ പൊതുജനങ്ങളുടെ പരാതികള്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്. സ്റ്റാളില്‍ എത്തുന്ന കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...