ആദിവാസി വനിതകള്‍ക്കുളള തയ്യല്‍ പരിശീലനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമടയിലെ ആദിവാസി വനിതകള്‍ക്കുളള തയ്യല്‍ പരിശീലനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തയ്യല്‍ പരിശീലനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അപ്സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണു പ്രിയ ആണ് പോലീസ് കസ്റ്റഡിയിലായത്. പരിശീലനം വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് അപ്‍സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്. ആദിവാസികളുടെ ഫണ്ട് അപ്സര ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പദ്ധതിക്കായി അനുവദിച്ച തുകയുടെ 25ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തല്‍.

50 വനിതകള്‍ക്ക് പഠിക്കാന്‍ 14 തയ്യല്‍ മെഷീനാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗശൂന്യമായിരുന്നു. അധ്യാപകരുടെ പേരിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്. മുതലമടയിലെ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്. വഞ്ചനാക്കുറ്റം, ജാതി പേര് വിളിച്ച്‌ അധിക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വിതുര മലയടിയിലും പാലക്കാട് മുതലമടയിലും സ്ഥിതി ചെയ്യുന്ന അപ്സര ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തട്ടിപ്പ് നടന്നത്.

ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം. ചിറ്റൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...