സാമ്പത്തിക പ്രതിസന്ധി ; ലൈഫ് പദ്ധതി പാതിവഴിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചു. ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ട് ഫ്ലാറ്റുകളുടെ അടിത്തറപോലും പാതി വഴിയില്‍. ലൈഫ് മിഷന് തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത 35 കോടി രൂപ പുതിയ സര്‍ക്കാര്‍ വന്നിട്ടും നല്‍കിയിട്ടില്ല.

ആലപ്പുഴ പുന്നപ്ര പറവൂരില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. കഴിഞ്ഞവര്‍ഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ ആറുമാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. പണമില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ട് നാലുമാസമായി. ആറു നിലകളുള്ള രണ്ടു ബ്ലോക്കുകളിലായി 156 കുടുബങ്ങള്‍ക്ക് താമസിക്കാനുള്ള ഫ്ലാറ്റുകളാണിവിടെ നിര്‍മ്മിക്കുന്നത്. 23 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിന് പ്രീ ഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മാണം. ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ കമ്പനികള്‍ കേരളത്തില്‍ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ കമ്പനികള്‍ പണി ഉപേക്ഷിച്ച നിലയിലാണ്. കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും നിര്‍മ്മാണ പ്രവൃത്തികള്‍ മൃതാവസ്ഥയിലാണ് .

കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 172 വീടുകളുടെ നിര്‍മ്മാണമാണ് നിലച്ചത്. ആലപ്പുഴ പറവൂരില്‍ നഗരസഭ സൗജന്യമായി നല്‍കിയ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയതോടെ ലൈഫ് പദ്ധതി പ്രദേശം കാടുമൂടി സാമൂഹ്യ വിരുദ്ധരുടെ വിഹാര താവളമായി മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...