കരുവന്നൂര്‍ ബാങ്കില്‍ സഹകരണ ചട്ടം മറികടന്ന് വ്യാപകമായി അനധികൃത ഇടപാടുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ സഹകരണ ചട്ടം മറികടന്ന് വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌. ഭരണ സമിതി നിയമം മറികടന്ന് പുതുതലമുറ ബാങ്കുകളുമായി ഇടപാട് നടത്തി. 2012 മുതല്‍ ഇത്തരത്തില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് 2019 ല്‍ നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി.

സഹകരണ നിയമപ്രകാരം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ജില്ലാ സഹകരണ ബാങ്കുമായിട്ടെ ഇടപാട് നടത്താനാകൂ. മറ്റ് ബാങ്കുകളുമായി ഇടപാട് നടത്തണമെങ്കില്‍ സഹകരണ രജിസ്ട്രാറുടെ പ്രത്യേക അനുമതി വേണം. ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൂന്ന് പുതുതലമുറ ബാങ്കുകളുമായും ഒരു ഷെഡ്യൂള്‍ഡ് ബാങ്കുമായും 2012 മുതല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇടപാടുകള്‍ തുടങ്ങി. ഇങ്ങനെ കോടികളുടെ ക്രയ വിക്രയമാണ് നടന്നതെന്ന് 2019 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

പ്രവൃത്തി ദിവസങ്ങളില്‍ ബാങ്കില്‍ വരുന്ന തുക നിശ്ചിത ശതമാനം സൂക്ഷിച്ച്‌ ബാക്കി ഓരോ ദിവസവും ജില്ലാ ബാങ്കില്‍ അടയ്ക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. മിക്ക ദിവസങ്ങളിലും ബാങ്ക് ക്യാഷ് ബുക്ക് പ്രകാരമുള്ള നീക്കിയിരിപ്പ് തുക നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാരുടെ പ്രായം കുറച്ച്‌ കാണിച്ച്‌ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമുള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അമിത പലിശ ലാഭം പ്രതീക്ഷിച്ച്‌ കാരമുക്കിലെ സ്കൂളും ഒരു കോടി കരുവന്നൂര് ബാങ്കിലിട്ടു. അമിത ലാഭം കൊതിച്ച്‌ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തുള്ള സ്കൂളാണ് നിക്ഷേപം നടത്തി പണം കിട്ടാതെ കുടുങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...