Thursday, March 28, 2024 10:37 pm

പൊതുവിതരണ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനസൗഹൃദമാക്കുകയും ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതുവിതരണ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ജനസൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ കെ- സ്റ്റോര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ആരോഗ്യ വനിതാ ശിശുവികസ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെ- സ്റ്റോര്‍ പദ്ധതിയുടെ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം ചെന്നീര്‍ക്കര ഐടിഐക്ക് സമീപമുള്ള 49-ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Lok Sabha Elections 2024 - Kerala

എല്ലാ വകുപ്പുകളിലും പരമാവധി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിലയില്‍ നടപ്പാക്കി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ദൂരക്കൂടുതല്‍ ആയിട്ടുള്ള ഇടങ്ങളിലെ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.

സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മികച്ചരീതിയിലുള്ള ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 108 റേഷന്‍ കടകളാണ് കെ-സ്റ്റോറുകളായി മാറുന്നത്. സപ്ലൈകൊ സ്റ്റോറുകള്‍, ബാങ്കുകള്‍ തുടങ്ങിയവ അടുത്ത് ഇല്ലാത്ത സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകള്‍ വരുന്നത്. റേഷന്‍ സാധങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍, അക്ഷയ ബാങ്കിംഗ് സേവനങ്ങള്‍, ഛോട്ടു ഗ്യാസ്, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവ കെ-സ്റ്റോറില്‍ ലഭിക്കും. ഇത് കൂടാതെ വിവിധ തരം ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം, റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ടെലിമെഡിസിന്‍ സൗകര്യം, എന്‍പിഎസ്, ആരോഗ്യ വാഹന ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ എന്നിവയും കെ-സ്റ്റോറില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജോണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത്, വാര്‍ഡ് മെമ്പര്‍ എം.ആര്‍. മധു, സി.പി.ഐ അംഗം എസ്. മോഹന്‍ദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടുംബ വഴക്ക് ; ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്

0
പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ഇന്ന് വൈകിട്ട്...

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

0
തൃശൂർ : പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി...

ആന്റോയ്ക്ക് ഒരു വോട്ടും യു.ഡി.എഫിന് ഒരു നോട്ടും ; വടക്കുപുറത്ത് ഗൃഹസമ്പർക്ക പരിപാടി നടത്തി

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ഒരു...

സംരംഭം വെള്ളപ്പൊക്കത്തിൽ നശിച്ചു, 82,696 രൂപയെ നൽകൂവെന്ന് ഇൻഷുറൻസ് കമ്പനി, പോരാട്ടത്തിൽ സംരംഭകർക്ക് ജയം

0
മലപ്പുറം: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794...