കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി സുധാകരൻ അധപതിച്ചു : എച്ച് സലാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനും സി പി എം നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നനഞ്ഞ കോഴിയായെന്ന് പരിഹസിച്ച സുധാകരന് മറുപടിയുമായി അമ്പലപ്പുഴ മുൻ എം എൽ എ എച്ച് സലാം രംഗത്തെത്തി. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി സുധാകരൻ അധപതിച്ചുവെന്നും, പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും എച്ച് സലാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പിണറായി വിജയന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാത്തതെന്നും സലാം പറഞ്ഞു.

സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും സലാം ഉന്നയിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുധാകരൻ ആരിൽ നിന്നൊക്കെ എത്ര ലക്ഷം രൂപയാണ് പിരിച്ചതെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സുധാകരന്റെ പ്രവർത്തന മണ്ഡലം കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും സലാം മുന്നറിയിപ്പ് നൽകി. നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ ആക്ഷേപങ്ങളും വെല്ലുവിളികളും വരും ദിവസങ്ങളിൽ ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ കൂടുതൽ പുകിലുകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...