കൂടല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്തെ ആല്‍മരം കടപുഴകി വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടല്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് നിന്നിരുന്ന നൂറിലധികം വര്‍ഷം പഴക്കമുള്ള ആല്‍മരം കടപുഴകി വീണു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്കൂളാണ്. സ്കൂള്‍ മുറ്റത്ത് വര്‍ഷങ്ങളായി തണലേകിയിരുന്ന ആല്‍മരത്തിന് ചുവട്ടില്‍ സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ എപ്പോഴും കുട്ടികളുണ്ടാകും. എന്നാല്‍ സംഭവം നടന്നത് ഞായറാഴ്ച്ച അവധി ദിനത്തില്‍ രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂള്‍ പരിസരങ്ങളിലേത്‌ അടക്കം അപകടകരമായ സാഹചര്യത്തില്‍ നില്‍കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ പല സ്കൂള്‍ പരിസരങ്ങളിലും ഇത്തരത്തിലുള്ള മരങ്ങള്‍ ഇപ്പോഴും അപകടകരമായ സാഹചര്യത്തില്‍ നില നില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...