പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോ​ഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ജി സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് എത്തിയത്. ആലപ്പുഴയിൽ ജില്ലാ നേതൃത്വത്തിൽ നിന്നും കഴിഞ്ഞ കുറേ കാലമായി ജി സുധാകരൻ അവ​ഗണന നേരിടുകയാണ്. പാർട്ടി സമ്മേളനങ്ങളിലടക്കം ഈ അവ​ഗണന പ്രകടവുമായിരുന്നു.

പി കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ സാധാരണ നിലയിൽ വിഎസ്സിന് സുഖമില്ലായതിന് ശേഷം ജി സുധാകരൻ ആയിരുന്നു ഉദ്ഘാടകനായി എത്തിയിരുന്നത്. എല്ലാ ആ​ഗസ്റ്റ് 19നും അവിടെ എത്തുകയും ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ പരിപാടിക്ക് ക്ഷണം പോലുമില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഔദ്യോ​ഗിക പരിപാടി വലിയ ചുടുകാടിൽ വെച്ച് നടന്നിരുന്നു. അതിൽ എളമരം കരീം ആയിരുന്നു ഉദ്ഘാടകനായി എത്തിയത്. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഔദ്യോ​ഗിക പരിപാടിക്ക് ശേഷം നേതാക്കളെല്ലാം പോയതിനുശേഷമാണ് ജി സുധാകരൻ ഓട്ടോറിക്ഷയിൽ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...