നല്ല വിജയപ്രതീക്ഷയുണ്ടെന്ന് ജി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് പ്രതീക്ഷ വര്‍ധിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്. പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പ്രശ്‌നബാധിതമെന്ന് പറയപ്പെടുന്ന ബൂത്തുകളിലേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയില്‍ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരേ ഇല്ല എന്ന ആലപ്പുഴ എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴയില്‍ തീവ്രവാദി സംഘടനകള്‍ ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതല്ല തന്റെ പ്രസ്താവനയുടെ അര്‍ഥം. തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല. ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍ പറഞ്ഞു. ആളുകളെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം. സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു തീവ്രവാദ നിലപാടുണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ അതിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് എസ്പി പറഞ്ഞത് ഖേദകരമാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...