സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് പ്രസംഗിക്കവേ ജി സുധാകരന്‍ പറഞ്ഞത്. ‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം’ എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പ്രസംഗിക്കവേ ജി സുധാകരൻ പറഞ്ഞത്.

എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎമ്മിൽ ചെറുപ്പക്കാർ പോലും നേരെ ചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരൻ എന്ന് പേരുള്ള ഒരാളെ കൊണ്ട് പത്രിക കൊടുപ്പിച്ചത് സിപിഐഎമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും ജി സുധാകരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...