തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്ആർടിസി ബസിൽ നിന്നാണ് പണം പിടിക്കൂടിയത്. ബെം​ഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായുള്ള പൊലീസ് ചെക്കിങ്ങിലാണ് പണം കണ്ടെത്തിയത്. ‍ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്.

കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പോലീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് കേസ് ഉടൻ തന്നെ കൈമാറുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...