ഗഗൻയാൻ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീഹരിക്കോട്ട: ഗഗൻയാൻ പദ്ധതിയുടെ ആദ്യപരീക്ഷണ വിക്ഷേപണം വിജയിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. എഞ്ചിന്‍റെ ജ്വലനം സാധ്യമാകാത്തതിനെ തുടർന്ന് രാവിലെ വിക്ഷേപണം നിർത്തിവെച്ചിരുന്നു. തകരാർ പരിഹരിച്ചതിനെ തുടർന്നാണ് വിക്ഷേപണം നടത്തിയത്. 2025 ൽ ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗൻയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് പരീക്ഷണ വാഹനം ഉയർന്നുപൊങ്ങി. 62-ാമത്തെ സെക്കൻഡിൽ 11.9 കിലോമീറ്റർ ദൂരത്തിൽ വച്ച് ടെസ്റ്റ് വെഹിക്കിൾ എസ്കേപ്പ് സിസ്റ്റവുമായി വേർപെടുന്നു. പിന്നീട് 30 സെക്കൻഡ് കൊണ്ട് അഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്കേപ്പ് സിസ്റ്റം വേർപെടുത്തും.

ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ടെസ്റ്റ് വെഹിക്കൽ പതിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം 14 കിലോമീറ്റർ അകലെയും നിർണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം. ബഹിരാകാശ യാത്രാ മധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണത്തിനും പരീക്ഷണങ്ങൾക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയിൽ നടന്നു കഴിഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...