പാൻ മസാല പരസ്യത്തിൽ സേവാഗും ഗാവസ്കറും ; വെറുപ്പുളവാക്കുന്നുവെന്ന് ഗംഭീർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യൻ പാൻ ബ്രാൻഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് മുൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീർ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയത്. ഒരു പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് 20 കോടി ഓഫർ ചെയ്തിട്ടും സച്ചിൻ അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീർ വ്യക്തമാക്കി.

‘‘ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മൂന്ന് കോടി രൂപയാണു ഞാൻ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാൽ അർഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാൻ വിശ്വസിക്കുന്നു.’’– ഗൗതം ഗംഭീർ പറഞ്ഞു.‘‘സച്ചിൻ തെൻഡുൽക്കർക്ക് 20–30 കോടി രൂപയായിരുന്നു ഓഫർ. എന്നാൽ പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ അദ്ദേഹത്തിന്റെ പിതാവിന് വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു റോൾ മോഡലാകുന്നത്.’’– ഗംഭീർ വ്യക്തമാക്കി.ഐപിഎൽ മത്സരത്തിനിടയിലെ തർക്കത്തിന്റെ പേരില്‍ ഗൗതം ഗംഭീറിനെയും വിരാട് കോലിയെയും നേരത്തേ സേവാഗും ഗാവസ്കറും വിമർശിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായ ഗൗതം ഗംഭീറും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയും മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ചു പരസ്യമായി തര്‍ക്കിച്ചതാണു വിമർശനങ്ങൾക്കു വഴിവച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....