ചൂതാട്ടം , മദ്യനിര്‍മ്മാണം ; 37 പ്രവാസികളെ നാടുകടത്തും

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ചൂതാട്ടത്തിലേര്‍പ്പെടുകയും മദ്യം നിര്‍മ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ കുവൈത്ത് പോലീസ് നടത്തിയ സുരക്ഷാ പരിശോധനകളില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട 30 വിദേശികളാണ് പിടിയിലായത്. പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തല്‍ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ അഹ്മദിയില്‍ മദ്യം നിര്‍മ്മിച്ച ഏഴ് വിദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിര്‍മ്മിക്കാനുപയോഹിച്ച ഉപകരണങ്ങള്‍, 181 ബാരല്‍ മദ്യം, നാല് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങള്‍ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. കഴിഞ്ഞ വര്‍ഷം രാജ്യത്തെ റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 42,000 പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി ഉത്തരവിന് പുല്ലുവില – റാന്നിയിൽ സ്വകാര്യ ബസുകളുടെ സര്‍വീസ് തോന്നിയപടി : യാത്രക്കാരോട്...

0
​റാന്നി : കോഴഞ്ചേരി - ചെറുകോൽപ്പുഴ, തിരുവല്ല - തടിയൂര്‍ റൂട്ടുകളില്‍...

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

ഏഷ്യൻ ഗെയിംസ് ; ബിസിസിഐയുടെ ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

0
നഗോയ (ജപ്പാൻ) : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി...