ഗെയ്മിങ് ആപ്പ് തട്ടിപ്പ് : കൊല്‍ക്കത്തയിലെ വ്യവസായിയുടെ വീട്ടില്‍നിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: മൊബൈല്‍ ഗെയിമിങ് ആപ്പ് വഴി തട്ടിപ്പ് നടത്തിയ കേസില്‍ കൊല്‍ക്കത്തയിലെ ആറിടങ്ങളില്‍ ഇ.ഡി റെയ്ഡ്. വ്യവസായി ആമിര്‍ ഖാന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ ഏഴു കോടി രൂപ പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഇവിടെ വന്‍തോതില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മൊബൈല്‍ ഗെയിമിങ് ആപ്പായ ‘ഇ നഗ്ഗറ്റ്‌സ്’ ഉപയോക്താക്കളെ വഞ്ചിച്ച്‌ പണം തട്ടിയതിന് ഫെഡറല്‍ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിര്‍ ഖാനും മറ്റുള്ളവര്‍ക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടക്ക കാലത്ത് ഉപയോക്താക്കള്‍ക്ക് കമ്മീഷന്‍ നല്‍കുകയും വാലറ്റിലെ ബാലന്‍സ് തടസ്സമില്ലാതെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആത്മവിശ്വാസം നല്‍കി, കൂടുതല്‍ ശതമാനം കമ്മീഷനും കൂടുതല്‍ പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുമായി അവര്‍ വലിയ തുക നിക്ഷേപിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് നല്ല തുക പിരിച്ചെടുത്ത ശേഷം പെട്ടെന്ന് പ്രസ്തുത ആപ്പില്‍ നിന്നുള്ള പിന്‍വലിക്കല്‍ പല കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തിവെച്ചു. സിസ്റ്റം അപ്ഗ്രേഡേഷന്‍, എല്‍ഇഎകളുടെ അന്വേഷണം തുടങ്ങിയ കാരണങ്ങളാണ് പറഞ്ഞത്. അതിനുശേഷം, പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെര്‍വറുകളില്‍ നിന്ന് മായ്ച്ചു കളഞ്ഞു. തങ്ങള്‍ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ ഉപയോക്താക്കള്‍ പരാതിയുമായി ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...