ഗാന്ധിഭവൻ മാതൃകാ സ്ഥാപനം ; പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹത്തിൽ ഒറ്റപ്പെടുന്ന ആളുകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകം കാഴ്ചവെക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ. കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ദേവലോകം വികസന സമിതി കൺവീനറും മുൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കോന്നി വിജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, ഡിസിസി സെക്രട്ടറി രഘുനാഥ് കുളനട, ഗാന്ധിഭവൻ ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ്, ഫാദർ രാജീവ് ഡാനിയേൽ, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും, വികസന സമിതി എക്സിക്യൂട്ടീവ് കൺവീനർ ശ്രീ റോയി ജോർജ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...