സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ഡി.പത്മജദേവിക്ക് ഗാന്ധി പുരസ്‌കാരം സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വള്ളികുന്നം ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി കല, സാഹിത്യ, ജീവകാരുണ്യ,വിദ്യാഭ്യാസ രംഗത്തു മികച്ച പ്രവർത്തനം നിർവഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാരത്തിന് വള്ളികുന്നം അരീക്കര എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.പത്മജ ദേവി അർഹയായി. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ പുരസ്ക്കാരം സമ്മാനിച്ചു. ചടങ്ങിൽ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ആയ ഡി.പത്മജ ദേവി കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള, കേരള സംസ്ഥാന പൗരാവകാശ സമിതി, സബർമതി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി വിവിധ സംഘടനകളിൽ പ്രതിഫലേച്ഛ കൂടാതെ സേവനം അനുഷ്ടിക്കുന്നു. മികച്ച കവിയിത്രി കൂടിയായ ഡി.പത്മജാദേവി നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വള്ളികുന്നം കൃഷ്ണാഞ്ജനയിൽ ജി.കൃഷ്ണൻകുട്ടിയുടെ സഹധർമ്മിണിയാണ്. ഡോ. നന്ദിത കൃഷ്ണൻ മകളും ഫിംഗർപ്രിൻ്റ് എക്സ്പേർട്ട് ജെ. ശ്രീജിത്ത് മരുമകനുമാണ്. അദ്ധ്യാപകവൃത്തിക്കിടയിൽ സ്തുത്യർഹ്യമായ നിലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഡി.പത്മജ ദേവിയെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതിച്ചോർ വിവാദം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്ക് വേണ്ടി: പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

0
തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യ...

കുടുംബത്തിലെ ദുരിതങ്ങളും ഒറ്റപ്പെടലും;ആന്ധ്രാപ്രദേശില്‍ പ്രായമായ അമ്മയും മകളും ജീവനൊടുക്കി

0
അമരാവതി: ആന്ധ്രാപ്രദേശിലെ ഡോ. ബി. ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയില്‍ അമ്മയും...

നിതിൻ രാജിന്റെ മരണം; കസ്റ്റഡിയിലെടുത്ത ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു,...

0
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജിലെ നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജാമ്യം...

​ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; തലക്കെട്ടിനെ ന്യായീകരിച്ച് എഡിറ്റർ കെ.ആർ. അജയൻ പാർട്ടി നേതൃത്വത്തിന് മറുപടി...

0
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍...