ഗാന്ധിയുടെ കണ്ണട ലേലത്തില്‍ വിറ്റു ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ വില

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ വില. 15,000 പൗണ്ട് (ഏകദേശം 14,71,000 രൂപ) ആയിരുന്നു വട്ടക്കണ്ണടകള്‍ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനി നടത്തിയ ലേലത്തില്‍ 2,60,000 പൗണ്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 2,55,00,400 രൂപ.

ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനിയിലെ റെക്കോര്‍ഡ് തുകയുടെ വില്‍പനയാണിത്.

ഒരാഴ്ച മുമ്പ് ലേല കമ്പനിയുടെ ലെറ്റര്‍ ബോക്‌സില്‍ കവറിലാക്കി നിക്ഷേപിച്ച നിലയിലായിരുന്നു കണ്ണട. കൂടെ ഒരു കുറിപ്പും: ‘ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവന്‍ തന്നതാണ് എനിക്ക്’.

കണ്ണട പരിശോധിച്ച്‌ കാലഘട്ടവും മൂല്യം തിരിച്ചറിഞ്ഞ ലേലക്കമ്പനി ഉടമയെ ബന്ധപ്പെട്ടു. അമ്മാവന്‍ ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഗാന്ധിജി സമ്മാനിച്ചതാണ് കണ്ണടയെന്നും തലമുറകള്‍ കൈമാറിയാണ് തനിക്ക് ലഭിച്ചതെന്നും മാംഗോറ്റ്‌സ്ഫീല്‍ഡില്‍ താമസിക്കുന്ന വയോധികനായ ഉടമ കമ്പനിയെ അറിയിച്ചു.

കണ്ണടകള്‍ക്ക് 14 ലക്ഷത്തോളം രൂപ ലേലത്തുക കണക്കാക്കിയത് ഉടമയെ അറിയിച്ചപ്പോള്‍ അദ്ദേഹം അന്തംവിട്ടു. തുടര്‍ന്ന് ലേല ദിവസം നിശ്ചയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...