പ്രതിയെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തെ വടകര പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കഞ്ചാവ് കേസില്‍ വിചാരണക്കായി കോടതിയില്‍ എത്തിയ പ്രതിയെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തെ വടകര പോലീസ് പിടികൂടി. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. വടകര എന്‍.ഡി.പി.എസ് കോടതിയിലായിരുന്നു സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് ഇടപാടിനായി നല്‍കിയ പണം തിരികെ കിട്ടാനാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ് സ്വദേശിയായ ജാഫറിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. ജാഫര്‍ കോടതിയില്‍ എത്തുമെന്നറിഞ്ഞ ഇരിക്കൂറുകാരായ മുബഷീറും മനാഫും സഹീറും കോടതി വളപ്പില്‍ കാത്ത് നിന്നു. ‍ജാഫര്‍ വന്നതും കോടതി വരാന്തയില്‍ നിന്ന് ബലമായി പിടികൂടി കാറില്‍ കയറ്റി കൊണ്ടുപോക്കുകയായിരുന്നു. ജാഫറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംസീറാണ് പോലീസിനെ അറിയിച്ചത്. കാറിന്റ നമ്പറും അതിലുള്ളവരെയും മനസിലാക്കിയ വടകര പോലീസ് ഇരിക്കൂര്‍ പോലീസിനെ വിവരം അറിയിച്ചു.

ഇതിനിടയില്‍ ജാഫറിന് സ്വന്തം ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാന്‍ പ്രതികള്‍ അനുവദിച്ചു. ഇതിലൂടെ പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്തിയ പോലീസ് ഇരിക്കൂറില്‍ നിന്ന് സംഘത്തെ കസ്റ്റഡിയിലെടുത്തു. മുബഷീറാണ് ജാഫറിന് ഒന്നരലക്ഷം രൂപ കൊടുത്തത്. സഹീറിന്റേതാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍. ലഹരി കടത്തിയതിന് തളിപ്പറമ്പ്, പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളുണ്ട് ജാഫറിന്. ഇതിന്റ വിചാരണക്കാണ് വടകര കോടതിയിലെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...