പാളം തെറ്റിയ കണ്ണൂര്‍ – യശ്വന്ത്​പൂര്‍ ട്രെയിന്‍ യാത്രക്കാരെ ബംഗളൂരുവിലേക്ക്​ ബസുകളില്‍ മാറ്റാന്‍ നടപടിയായി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : തമിഴ്​നാട്​ ധര്‍മപുരിക്ക്​ സമീപം പാളം തെറ്റിയ കണ്ണൂര്‍ – യശ്വന്ത്​പൂര്‍ സ്​പെഷ്യല്‍ എക്​സ്​പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക്​ ബസുകളില്‍ മാറ്റാന്‍ നടപടിയായി. റെയില്‍വെ ഏര്‍​പ്പെടുത്തിയ 15 ബസ്സുകളിലായി രാവിലെ ഒമ്പതോടെയാണ്​ മുഴുവന്‍ യാത്രക്കാരെയും തോപ്പൂരില്‍നിന്ന്​ ബംഗളൂരുവിലേക്ക്​ കൊണ്ടുപോയത്​. അപകടസ്​ഥലത്ത്​ അഞ്ചു ബസുകളുടെ സേവനവും ഏര്‍പ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്​. വിവരങ്ങളറിയാന്‍ 04344 222603 (ഹോസൂര്‍), 080 22156554 (ബംഗളൂരു), 04342 232111 (ധര്‍മപുരി) എന്നിവിടങ്ങളില്‍ ഹെല്‍പ്​ ഡെസ്​ക്ക്​ സംവിധാനം ഏര്‍പ്പെടുത്തി.

വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരില്‍നിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട ട്രെയിന്‍ വെള്ളിയാഴ്​ച പുലര്‍ച്ചെ 3.45ഓടെയാണ്​ അപകടത്തില്‍ പെട്ടത്​. സേലം – ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി – ശിവദി സ്​റ്റേറഷനുകള്‍ക്കിടയിലാണ്​ സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന്​ സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല്​ വന്നിടിച്ചതാണ്​ അപകടകാരണമെന്ന്​ കരുതുന്നു. ഏഴു കോച്ചുകള്‍ പാളം തെറ്റിയതായി ദക്ഷിണ പശ്​ചിമ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ് : കെ.കരുണാകരന്റെ പേര് നൽകാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ...

ഇനിയും ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
വാഷിങ്ടൺ : ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ...