മൊ​ബൈ​ല്‍ ബാ​ങ്കി​ങ്​ വ​ഴി വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ല​ക്ഷ​ങ്ങള്‍ കൈ​ക്ക​ലാ​ക്കി​യ സം​ഘം പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ​ മൊ​ബൈ​ല്‍ ബാ​ങ്കി​ങ്​ വ​ഴി വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് എ​ട്ട് ല​ക്ഷ​ത്തി പ​തി​നാ​റാ​യി​രം രൂ​പ കൈ​ക്ക​ലാ​ക്കി​യ സം​ഘം പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ക​രി​മ​ല്ലൂ​ര്‍ ത​ടി​ക്ക​ക​ട​വ് ജു​മാ മ​സ്ജി​ദി​നു സ​മീ​പം വെ​ളി​യ​ത്ത് നാ​ട് കു​ട്ടു​ങ്ങ​പ​റ​മ്പി​ല്‍ ഹൗ​സി​ല്‍ ഇ​ബ്രാ​ഹിം (ഉ​മ്പായി -34), എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ വി.​എം വ​ട്ട​ക്കാ​ട്ട് കു​ടി​യി​ല്‍ ഹൗ​സി​ല്‍ മൊ​യ്തീ​ന്‍ഷാ (32), എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ റ​യോ​ണ്‍പു​രം കാ​ഞ്ഞി​ര​ക്കാ​ട് പു​തു​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ഷാ​മ​ല്‍ എ​ന്ന ഷാ​മോ​ന്‍ (31) എ​ന്നി​വ​രാ​ണ് സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ പി​ടി​യി​ലാ​യ ഉ​മ്പാ​യി എ​ന്ന ഇ​ബ്രാ​ഹിം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​നി​യു​ടെ കൊ​ല്ലം ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍നി​ന്നാ​ണ് സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച സ​മ​യ​ത്ത് ഇ​വ​ര്‍ ന​ല്‍കി​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ദീ​ര്‍ഘ​കാ​ലം ഈ ​മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് മൊ​ബൈ​ല്‍ ക​മ്പ​നി ഇ​വ​രു​ടെ സിം ​മ​ര​വി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന്, മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഈ ​സിം കാ​ര്‍ഡ് എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലു​ള്ള​യാ​ള്‍ക്ക് ന​ല്‍കു​ക​യും ചെ​യ്തു. ഈ ​സിം​കാ​ര്‍ഡ് ക​ര​സ്ഥ​മാ​ക്കി​യ സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബാ​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന സിം ​കാ​ര്‍ഡി​ലേ​ക്ക് വ​ന്ന മെ​സേ​ജു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നെ​റ്റ് ബാ​ങ്കി​ങ്ങി​നു​ള്ള വി​വ​ര​ങ്ങ​ള്‍ ​ശേ​ഖ​രി​ക്കു​ക​യും മൊ​ബൈ​ല്‍ ബാ​ങ്കി​ങ്​ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​വ​രു​ടെ മൊ​ബൈ​ലി​ല്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത് അ​തു​വ​ഴി പ​ണം മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ന്‍സ്​​ഫ​ര്‍ ചെ​യ്ത്​ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ വീ​ട്ട​മ്മ സി​റ്റി സൈ​ബ​ര്‍ ക്രൈം ​പോലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. ഇ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. ആ​ലു​വ​യി​ല്‍ നി​ന്ന്​ ആ​ലു​വ വെ​സ്റ്റ് പോലീ​സി​​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​റ്റി പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ടി. നാ​രാ​യ​ണ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സി​റ്റി സി ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ര്‍ സോ​ണി ഉ​മ്മ​ന്‍കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ്​ സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ​ച്ച്‌.മു​ഹ​മ്മ​ദ് ഖാ​ന്‍, എ​സ്.​ഐ​മാ​രാ​യ അ​ബ്ദു​ല്‍മ​നാ​ഫ്, അ​ജി​ത് കു​മാ​ര്‍, എ.​എ​സ്.​ഐ നി​യാ​സ്, സി.​പി.​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ആ ​വി​വ​രം ബാ​ങ്കു​ക​ളെ അ​റി​യി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​ത്ത​രം വി​വ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റും അ​റി​യി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​ന്‍ ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും ജി​ല്ല പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി....

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...