പീരങ്കിമൈതാനിയിലെ കൈയേറ്റം അവസാനിപ്പിച്ച് കല്ലുമാല സമരഭൂമിയായി സംരക്ഷിക്കണം : അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യജമാന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കൊല്ലം പീരങ്കി മൈതാനിയില്‍ നടന്ന കല്ലുമാല സമരഭൂമിയിലെ റവന്യൂ അധികൃതരുടെ കൈയേറ്റം അവസാനിപ്പിക്കണമെന്നും അവിടം കല്ലുമാല സമരഭൂമിയായി സംരക്ഷിക്കണമെന്നും അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. അടിമത്തത്തിന്റെ ചിഹ്നമായ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് മാറുമറയ്ക്കാന്‍ അധികാരമില്ലാതിരുന്ന ദലിത് സ്ത്രീകള്‍ തമ്പുരാട്ടിമാരുടെ വസ്ത്രമായ റൗക്കധരിച്ചതിന് നൂറുകണക്കിന് ദലിത് സ്ത്രീകളെ ആക്രമിച്ച് അവരുടെ മാറുവെട്ടി ചോരവീഴ്ത്തിയ മണ്ണാണ് ഈ സ്ഥലം.

ഇവിടം കോര്‍പ്പറേഷന്‍ മാലിന്യം കുഴിച്ചിടുവാനുള്ള സ്ഥലമായി ഉപയോഗിച്ചപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ പ്രസ്തുത നടപടിയില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ വീണ്ടും ഇതേ സ്ഥലം കൈയേറുന്നത് അപലപനീയമാണ്. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യജമാന്‍ അയ്യന്‍കാളിയുടെ അഭ്യര്‍ഥന പ്രകാരം അനുവദിച്ചു തന്ന തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഭൂമിയിലും മാലിന്യനിക്ഷേപം നടത്തുന്നതും കേവലം യാതൃശ്ചികമാണെന്ന് കരുതാന്‍ സാധിക്കില്ല.

ചരിത്രതാളുകളില്‍ ഇടംകിട്ടാത്തവരായ ദലിതര്‍ക്ക് അവശേഷിക്കുന്ന ഓര്‍മകളെങ്കിലും കാത്തുസൂക്ഷിക്കാനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. കേരള നവോഥാനത്തില്‍ പ്രഥമഗണനീയനായ യജമാന്‍ അയ്യന്‍കാളിയുടെ ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിച്ച സ്ഥലം കെട്ടിട സമുച്ഛയമാക്കുന്നതിന് പിന്നില്‍ സവര്‍ണ അജണ്ടയുണ്ട് എന്നകാര്യം വ്യക്തമാണ്. നിരവധി പരാതികള്‍ ഞങ്ങള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സമരഭൂമി കൈയേറി കെട്ടിടം കെട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ദലിത് ബഹുജന സംഘടനകളെ അണിനിരത്തി ശക്തമായ സമര പരിപാടികളുടമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : അധികാരം ഏറ്റെടുത്ത് ഒരു മാസം പിന്നിട്ട യു.ഡി എഫ്...

‘മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്ന് വിളിക്കുന്നത് തറവാടിത്തമില്ലായ്മ’ ; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ

0
കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച്...

നൂറിലേറെ തൊഴിലവസരം ; അസാപ് തൊഴില്‍മേള ജൂണ്‍ 27 ന് കുന്നന്താനം അസാപ് സ്‌കില്‍...

0
തിരുവല്ല : നൂറിലേറെ തൊഴിലവസരങ്ങളുമായി അസാപ് കേരളയുടെ തൊഴില്‍ മേള ജൂണ്‍...

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കുടുംബം ഉജ്ജയിനിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂമി ; വൻ അഴിമതി ആരോപണവുമായി...

0
ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും അധികാര ദുർവിനിയോഗം നടത്തി...