നാലംഗ സംഘം വീട് ആക്രമിച്ച് ഗർഭിണിയായ യുവതി ഉൾപ്പെടെയുള്ളവരെ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: നാലംഗ സംഘം വീട് ആക്രമിച്ച് ഗർഭിണിയായ യുവതി ഉൾപ്പെടെ വീട്ടിലുള്ളവരെ മർദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ എസ്.എം.സി കോളനിയിൽ പ്രണവിയയില്‍ വിമുക്ത ഭടൻ രാധാകൃഷ്ണൻ (65), ഭാര്യ റിട്ട. ഹെഡ് നഴ്‌സ് പ്രീതകുമാരി (56) മകൾ പ്രീനുരാജ് (28) എന്നിവർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെ ഇന്നോവയിലെത്തിയ സംഘം രാധാകൃഷ്ണന്റെ വീടിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. തുടര്‍ന്ന് ബഹളം കേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണനെ സംഘം മർദ്ദിക്കുകയായിരുന്നു. ഇത് കേട്ട് വീടിന് പുറത്തെത്തിയ ഭാര്യയും മകളും ബഹളം വച്ച് കൊണ്ട് രാധാകൃഷ്ണന് അടുത്തേക്ക് ഓടിയെത്തി. ഈ സമയം സംഘം രാധാകൃഷ്ണന്റെ  ഭാര്യയെയും ഗർഭിണിയായ മകളെയും മർദ്ദിച്ചു എന്നാണ് പരാതി.

ബഹളം കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും സംഘം വാഹനത്തിൽ കടന്ന് കളഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നല്‍കാന്‍ പോയ പ്രീനുരാജിന്റെ സുഹൃത്ത് സഞ്ചരിച്ച കാറിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തിൽ കാറിന്റെ  മുൻഭാഗത്തെ ചില്ല് തകർന്നു. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെ രാധാകൃഷ്ണന്റെ മകൻ പ്രണവ് രാജിന് ആലപ്പുഴയിൽ വെച്ച് മർദനമേറ്റിരുന്നു. സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കാറിനെ പിന്തുടർന്ന് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു.

പ്രണവ് രാജും കാർ ഓടിച്ചിരുന്ന ആളുമായി ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും പ്രണവ് രാജിന് മർദനമേൽക്കുകയും ചെയ്തിരുന്നു.  പരിക്കേറ്റ പ്രണവ് രാജിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വീടിന് നേരെ അക്രമം ഉണ്ടായത്. പരാതിയില്‍ നാല് പേർക്കെതിരെ പുന്നപ്ര പോലീസ് കേസെടുത്തു. കാറിന് നേരെയുണ്ടായ അക്രമത്തിൽ അമ്പലപ്പുഴ പോലീസിലും പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...