അധ്യാപികയെ അക്രമിച്ചവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കുറ്റവാളികളെ സംരക്ഷിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

അരീക്കര : അധ്യാപികയെ അക്രമിച്ചവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ചുമത്തി കുറ്റവാളികളെ സംരക്ഷിക്കുന്നതായി പരാതി. എസ് .എന്‍.ഡി.പി അരീക്കര സ്‌കൂളിലാണ് ഒരുസംഘം അക്രമികള്‍ അതിക്രമിച്ചു കയറി ടീച്ചറെ മര്‍ദ്ദിച്ചത്. ഒന്‍പതാം തീയതി രാവിലെ 11.30 മണിയോടുകൂടി ഒരു ഇന്നോവ കാറിലെത്തിയ ആറംഗ സംഘം സ്‌കൂളില്‍ അതിക്രമിച്ചു കയറി സ്‌കൂളിലെ അധ്യാപികയായ എം.ടി. ദീപയെ അതിക്രൂരമായി അക്രമിച്ചു.

ദീപയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ ആഭരണങ്ങള്‍ വലിച്ച് പൊട്ടിക്കുകയും അവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതെല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടേയും അധ്യാപകരുടെയും കണ്‍മുന്നില്‍ വെച്ചായിരുന്നു. അക്രമണം. അക്രമണത്തില്‍ പരുക്കേറ്റ അദ്ധ്യാപിക ശ്രീമതി എം.ടി. ദീപയെ ഉഴവൂര്‍ കെ.ആര്‍. നാരയണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ദീപയെ സംഘം ചേര്‍ന്ന് അക്രമിച്ചത് എരുമേലി മുക്കൂട്ടുതറ ബാബ, അപ്പു എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ്. ഈ ആറംഗ സംഘത്തിനെതിരെ രാമപൂരം പോലീസ് സ്റ്റേഷനില്‍ ഉഴവൂര്‍ ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന്  സ്‌കൂള്‍ മാനേജ്‌മെന്റ് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറി സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ദീപയെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ രാമപുരം പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത പ്രതികളായ അക്രമികളെ പുറത്തു വിടുകയായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

സംഭവത്തില്‍ സ്‌കൂള്‍ പിടിഎയും മാനേജ്‌മെന്റും ശക്താമായി പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്കും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരാതി നടപടിക്കായി പാലാ ഡിവൈഎസ്പിക്ക് അയച്ചെങ്കിലും രാമപുരം പോലീസിന്റെ അക്രമകാരികള്‍ക്ക് അനുകൂലമായ സമീപനമാണ് രാമപുരം പോലീസ് ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

സ്‌കൂള്‍ മാനേജരുടേയോ സംഭവ സമയത്ത് ഉണ്ടായിരുന്ന സഹ അധ്യാപകരുടേയോ അക്രമത്തില്‍ പരുക്കേറ്റ ദീപയുടേയോ മൊഴി ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇത് അന്വേഷണത്തിലുള്ള വീഴ്ചയാണ്. അക്രമത്തില്‍ പരുക്ക് പറ്റിയ ദീപ രാമപുരം പോലീസില്‍ രേഖാമൂലം മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. ടീച്ചറുടെ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, അക്രമകാരികളായ കുറ്റവാളികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് നടത്തിയിരുന്നത്.  പ്രതികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമികളില്‍ നിന്ന് സ്‌കൂളിനെയും അധ്യപരെയും വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...