കഴക്കൂട്ടത്തെ ക്രൂരപീഡനം പ്രതിയെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം: പട്ടാപ്പകൽ പെൺ സുഹൃത്തിനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റികൊണ്ടു പോയി കെട്ടിയിട്ട പീഡിപ്പിച്ച് ചിത്രം മൊബൈൽഫോണിൽ പകർത്തിയ കേസിലെ പ്രതി ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ(25) ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പോലീസ് നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാനും കഴക്കൂട്ടം സ്റ്റേഷൻ ഹൗസ് ഓഫിസറോട് വനിത കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് കിരണിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. യുവതിയെ മർദിക്കാൻ ഉപയോഗിച്ച സാധനങ്ങളും പീഡന ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന മൊബൈൽഫോണും ചോര പുരണ്ട വസ്ത്രങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഒരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ കിരൺ ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടു പോകുകയും വെട്ടുറോഡിനു സമീപമുള്ള കാർഷിക ഉപകരണങ്ങളും പച്ചക്കറിത്തൈകളും വിൽക്കുന്ന ഗോഡൗണിൽ എത്തിച്ചു മർദിക്കുകയും പുലർച്ചെ വരെ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. പീഡന ദൃശ്യങ്ങൾ അടക്കം കിരൺ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പോലീസിനോടു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...