പത്തനാപുരത്ത് പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ ഗുണ്ടാ നേതാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പത്തനാപുരത്ത് പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ ഗുണ്ടാ നേതാവിനെ സാഹസികമായി പിടികൂടി. തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതി സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3.30 ഓടെയാണ് വിദഗ്ധമായ് ഇയാളെ പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു സജീവ്. താടിയും മുടിയുമൊക്കെ മാറ്റി വേഷം മാറി ഒളിവിൽ കഴിഞ്ഞിരുന്നത്. മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇയാളുടെ അടുത്ത പരിചയക്കാരെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്.

അവസാനം വിളിച്ച നമ്പറുകളും പ്രതി തമിഴ്നാട്ടിലേക്ക് കടന്നതിന്റെ സൂചനകൾ നൽകി. തെങ്കാശിയിലെ ഒരു വീട്ടിനുള്ളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. കിടക്കയിൽ കത്തിയടക്കം സൂക്ഷിച്ചിരുന്നു. പത്തനാപുരം എസ് എച്ച് ഒ ബിനു, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായ് പ്രതിയെ കീഴടക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...
CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...