ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബീഹാർ : പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷമായിരുന്നു ആണ്‍കുട്ടികളുടെ ആക്രമണം. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ച് രൂപയും നല്‍കി. കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലീസ് പിടികൂടി.

വയലില്‍ നിന്ന് പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു ഏകദേശം 8, 9 വയസ് തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇതില്‍ ഒരാളുടെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ ബലാത്സംഗം ചെയ്ത ആണ്‍കുട്ടികളുടെയും ഇരകളായ പെണ്‍കുട്ടികളുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പിന്നാലെയാണ് ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രണ്ട് പെണ്‍കുട്ടികളെയും മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...