ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാള്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാളെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലിനെയാണ് (26) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. മിസിംഗ് കേസെടുത്തതിന് പിന്നാലെ അജ്മലിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും പോലീസില്‍ പരാതി നല്‍കി. രണ്ട് മിസ്സിംഗ് കേസുകളും അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പോലീസിന് ലഹസ്യവിവരം ലഭിച്ചത്. പോലീസ് കോട്ടയത്തു നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

നിലവിലുള്ള ഭാര്യയെയും അജ്മല്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് ആലുവ പോലീസ് പറഞ്ഞു. ഒളിച്ചോടിയ യുവതിയുടെ വീട് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ ഡി ആക്രമണക്കേസ് ; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

0
തിരുവനന്തപുരം : ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതിൽ പ്രതികരണവുമായി കേരള ഹൗസ്

0
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതിൽ പ്രതികരണവുമായി കേരള...

താനൂര്‍ ബോട്ട് ദുരന്തത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്

0
മലപ്പുറം: 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ താനൂര്‍ ബോട്ട് ദുരന്തത്തില്‍ പുനരന്വേഷണം...

കോന്നി ഗ്രാമ പഞ്ചായത്തിൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന്...

0
കോന്നി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി 28.6.26 ഞായറാഴ്ച കോന്നി ഗ്രാമ...