കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി മലപുറം പാറക്കണ്ടി സ്വദേശി ജുനൈദ് (32) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ല. അതേസമയം ജുനൈദാണ് റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പീഡിപ്പിച്ച സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ് ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 20നാണ് സംഭവം. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.

റിസോര്‍ട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തിയ സംഘം പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സംഘത്തിലെ നാലുപേര്‍ ചേര്‍ന്ന് മുറികള്‍ തുറന്ന് പരിശോധിക്കുന്നതിനിടെയാണ് കുളിമുറിയിലായിരുന്ന കര്‍ണാടക സ്വദേശിനിയായ യുവതിയെ കണ്ടതും പീഡിപ്പിച്ചതും. യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെയാണ് സംഘാംഗങ്ങള്‍ സ്ഥലംവിട്ടത്. യുവതിയുടെ മൊബൈല്‍ ഫോണും മറ്റും സംഘം അപഹരിച്ചു കൊണ്ടുപോയിരുന്നു. സംഭവശേഷം കര്‍ണാടകയിലേക്ക് തിരിച്ചുപോയ യുവതിയെ റിസോര്‍ട്ട് നടത്തിപ്പുകാരാണ് നിര്‍ബന്ധിച്ച്‌ വീണ്ടും തിരികെയെത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമിസംഘം മൊബൈല്‍ഫോണും മറ്റും കവര്‍ച്ച ചെയ്തതായി പരാതി നല്‍കി. സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

റിസോര്‍ട്ട് നടത്തിപ്പുകാരായ ബത്തേരി കട്ടയാട് പുത്തന്‍വില്ല അപ്പാര്‍ട്ട്‌മെന്റില്‍ ഷിധിന്‍ (31), വാകേരി ഞരമോളിമീത്തല്‍ വിജയന്‍ (48), പുല്പള്ളി ഇലവന്‍തുരുത്തേല്‍ ജോജോ കുര്യാക്കോസ് (33) എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് യുവതിയെ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ചത്. ഇവരെയിപ്പോള്‍ സഖി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബത്തേരി ഡി.വൈ.എസ്.പി. കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...