സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴില്‍ പെട്ടു യാത്രക്കാര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ദുര്‍ഗാപൂര്‍ : മുംബൈയില്‍ നിന്നും ദുര്‍ഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ ആകാശ ചുഴിയില്‍പ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങളും ഓക്സിജന്‍ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നതും കേള്‍ക്കാം. ബാഗുകള്‍ വീണു യാത്രക്കാര്‍ക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവര്‍ക്കും തലയില്‍ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി -945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും 3 ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ പത്തുപേരുടെ പരുക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

0
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...