രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു ; നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വെല്ലൂര്‍ : രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കത്പഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്. നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച്‌ ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു.

കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയും ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കി.

യുവതി ഇമെയിലിലൂടെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിന്നാലെ സംഭവത്തില്‍ പ്രതികളായ നാല് പേര്‍ അറസ്റ്റിലായി. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...