തിരുവനന്തപുരം: തിരുവനന്തപുരം മണമ്പൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. കല്ലറം തോട്ടില്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇന്ന രാവിലെ ജോഷിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം.
കൊലപാതക സംഘത്തില്‍ പത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.