വെള്ളറടയിലെ ഗുണ്ട ആക്രമണം ; സംഘത്തിലെ നാലാമനും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളറടയിലെ ഗുണ്ട ആക്രമണത്തിൽ സംഘത്തിലെ നാലാമനും പിടിയിലായി. മലയിൻകീഴ് സ്വദേശി അഭിഷേഖിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് വെള്ളറട പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വലയിലായി. വെള്ളറടയിലെ ആക്രമണത്തിന് ശേഷം ബാംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്നു അഭിഷേക്. ഇന്ന് പുലർച്ചെയാണ് അഭിഷേക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രഹസ്യ വിവരം ലഭിച്ച വെള്ളറട പോലീസ് വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രതിയെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഭിഷേക്. മലയിൻകീഴ് പോലീസ് കാപ്പ ചുമത്തി നടകടത്തിയ അഭിഷേക് തിരുവനന്തപുരത്ത് തിരിച്ചെത്തിയാണ് വെള്ളറടയിൽ ആക്രമണം നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളറടയിൽ നാലംഗ ഗുണ്ട സംഘം അഴിഞ്ഞാടിയത്. കൺസ്യൂമർ ഫെഡ് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും വെള്ളറട സ്വദേശിയായ പാസ്റ്ററെ സംഘം വെട്ടി പരിക്കേൽക്കുകയും ചെയ്തിരുന്നു. സമീപത്തുള്ള വീടും സംഘം അടിച്ച് തകർത്തു. ബൈക്കും മൊബൈൽ ഫോണും സംഘം കവർന്നു. സംഘത്തിൽ ഉണ്ടായിരുന്നു 17 കാരനെ നാട്ടുകാർ സംഭവ സ്ഥലത്ത് തന്നെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. അബിൻ റോയ്, അഖിൽ ലാൽ എന്നീ പ്രതികളെ കന്യാകുമാരിയിൽ ഒളിവിൽ കഴിയവേ ആണ് പിടികൂടിയത്. ഇവർ നിലവിൽ റിമാൻഡിലാണ്. അഭിഷേഖിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്ദമംഗലത്ത് പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ 12 കിലോ കഞ്ചാവ് ; അന്വേഷണം

0
കുന്ദമംഗലം : കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന്‌ 12 കിലോയോളം കഞ്ചാവ്...

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് ; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു....

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

0
പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി....

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...