സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗൂഢാലോചന വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്യാസിയുടെ ജനനേന്ദ്രീയം മുറിച്ച കേസ് സൂഷ്മമായി അന്വേഷിക്കാന്‍  ക്രൈംബ്രാഞ്ച് തീരുമാനം. ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഢാലോചനയും ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വിലയിരുത്തല്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം നല്‍കാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച ഞെട്ടലുളവാക്കിയ സംഭവം നടക്കുന്നത്.

സന്യാസി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയംരക്ഷയ്ക്കായി ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച്. സന്യാസിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ ചുമതലപ്പെടുത്തും. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കേസ് മറ്റൊരു വഴിത്തിരിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...