അപ്പാഷെയുടെ വില കൂട്ടി ടിവിഎസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അപ്പാഷെ ആർടിആർ 4V ശ്രേണിയുടെ ബിഎസ് 6 പതിപ്പുകളുടെ വില കൂട്ടി ടിവിഎസ്. ആർടിആർ 160 4V ഡ്രം, ഡിസ്ക് വെർഷനും അപ്പാച്ചെ ആർടിആർ 200 4V ഡ്യുവൽ ഡിസ്ക് വേർഷന്റെയും വിലയാണ് കൂട്ടിയത്. ആർടിആർ 160 4V-യുടെ വില Rs 2,000 രൂപ കൂട്ടിയപ്പോൾ ആർടിആർ 200 4V-യുടെ വില Rs 2,500 രൂപയാണ് വർദ്ധിപ്പിച്ചത്.

എൻജിനിൽ ചേർത്തിരിക്കുന്ന റേസ് ട്യുൻഡ്-ഫ്യുവൽ ഇൻജെക്ഷൻ (RT-Fi) എന്ന ഇലക്ട്രോണിക് ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യയാണ് ബിഎസ് 6 പരിഷ്‌കാരങ്ങളോടെ എത്തിയ പുതിയ അപ്പാഷെ ആർടിആർ ശ്രേണിയുടെ പ്രധാന പ്രത്യേകത. കൂടാതെ ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) എന്ന നഗര യാത്രകളിൽ സ്മൂത്ത് ആയ പവർ ഡെലിവറി നൽകുന്ന സാങ്കേതിക വിദ്യയും ബിഎസ് 6 മോഡലുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

എൻജിൻ സ്പെസിഫിക്കേഷനിലോ പവറിലോ ബിഎസ് 6 അപ്പാഷെ ആർടിആർ ശ്രേണിയ്ക്ക് മുൻ മോഡലുമായി വ്യത്യാസമില്ല. അപ്പാഷെ ആർടിആർ 200 4V-യിൽ 20.50 എച്പി പവർ നിർമിക്കുന്ന 197.75 സിസി സിംഗിൾ-സിലിണ്ടർ, 4-വാൽവ്, ഓയിൽ-കൂൾഡ് എൻജിൻ തന്നെയാണ്. ടോർക്ക് പക്ഷെ പുതിയ മോഡലിൽ 18.10 എൻഎമ്മിൽ നിന്ന് 16.80 എൻഎം ആയി കുറഞ്ഞിട്ടുണ്ട്. അപ്പാച്ചെ ആർടിആർ 160 4V-യിൽ 159.7 സിസി ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ്. 16.80 എച്ച്പി പവറും 14.80 എൻഎം ടോർക്കും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പക്ഷെ 16.02 എച്ച്പി പവറും 14.12 എൻഎം ടോർക്കും മാത്രമേ അപ്പാച്ചെ ആർടിആർ 160 4V-യുടെ എൻജിൻ ഉല്‍പ്പാദിപ്പിക്കുന്നുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...