തിരുവനന്തപുരത്ത് രാത്രിയിൽ ആയുധം കാണിച്ച് പണവും സ്വർണവും കർവച്ച ചെയ്യുന്ന അഞ്ചംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ആയുധം കാണിച്ച് പണവും സ്വർണവും കർവച്ച ചെയ്യുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തിൽ കത്തിവച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. മദ്യപിക്കാനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് ഗുണ്ടാസംഘത്തിന്‍റെ രാത്രികാല കവർച്ച. നഗരത്തിൽ ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് പോകുന്ന യുവാക്കളാണ് ഇരകള്‍. പലരും പേടിച്ച് പോലീസിനോട് പരാതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എസ്.എസ് കോവിൽ റോഡിൽ വെച്ച് എറണാകുളം സ്വദേശിയായ യുവാവിന്‍റെ കഴുത്തിൽ കത്തിവച്ച് പണവും മൊബൈൽ ഫോണും കവർന്നു. അന്നേ ദിവസം തന്നെ മറ്റൊരു യുവാവിൽ നിന്നും പണവും വാച്ചും കവർച്ച ചെയ്തു. ഇതിന് ശേഷം നഗരത്തിൽ കറങ്ങി നടക്കുന്നതിനിടെയാണ് തമ്പാനൂര്‍ എസ്എച്ച്ഒ ജിജുകുമാറിന്‍റെ നേതൃത്വത്തിൽ നിരവധി കേസുകളിൽ പ്രതികളായ സംഘത്തെ പിടികൂടിയത്. വധശ്രമം ഉള്‍പ്പെചെ 11 കേസുകളിൽ പ്രതിയായ ദസ്തക്കിർ, ഏഴു കേസിൽ പ്രതിയായ ജിത്തു, ലഹരിക്കേസുകള്‍പ്പെടെ മൂന്നിലധികം കേസുകളുള്ള ബിജു, വള്ളക്കടവ് ബിജു, രാജീവ് എന്നിവരാണ് പിടിയിലായത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ

0
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി...

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...