റാന്നി: റാന്നി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഗ്രീൻ റാന്നി, ക്ളീൻ റാന്നി പദ്ധതിയുടെ തുടക്കം മാലിന്യമുക്ത നവകേരളം ഗാന്ധിജയന്തി പരിപാടി റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല അധ്യക്ഷത വഹിച്ചു. റാന്നി പഞ്ചായത്തിന്റെ എം സി എഫിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. റാന്നി പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന ഹൈവേയിൽ ഉതിമൂട് വെളിവയൽ പടി മുതൽ റാന്നി വലിയ പാലം വരെ ശുചീകരണ പ്രവർത്തനവും നടത്തി. നവംബർ ഒന്നിന് റാന്നി പഞ്ചായത്തിനെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഹരിത കേരള മിഷൻ, ഹരിത കർമ്മ സേന, കുടുംബശ്രീ, എ ഡി എസ്, സി ഡി എസ്, എം എസ് ഹയർ സെക്കന്ററി സ്കൂൾ, കേരള സ്റ്റേറ്റ് റൂട്രോണിക്സ്, എൻ എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ഐ ടി ഐ, വേൾഡ് മലയാളി കൗൺസിൽ, കെയർ എൻ സേഫ്, എം ജി എൻ ആർ എസ്, ആരാമം, വ്യാപാരി വ്യവസായികൾ, കോർണ്ണർ സ്റ്റോൺ എന്നിവരുടെ പ്രവർത്തകരും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ആർ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ശോഭ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ലിജോമോൻ, വൈസ് പ്രസിഡന്റ് ശോഭ ചാർളി, സി.ഡി.എസ് ചെയർപേഴ്സൺ അഞ്ചു കൃഷ്ണ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത സുരേഷ്, മെമ്പർമാരായ പ്രസന്ന കുമാരി, സന്ധ്യ ദേവി, മന്ദിരം രവീന്ദ്രൻ, മീനു ഷാജി, സുധാകുമാരി, മിനി തോമസ്, ടോണി മാത്യു, പ്രസാദ് കുഴികാല, രവി കുന്നയ്ക്കാട്, ജെബു ജോസഫ്, ആര്‍ ശ്രീകല, സ്മിത സ്കറിയ, പ്രീതി അച്ചാമ്മ ജോർജ് എന്നിവര്‍ പ്രസംഗിച്ചു. ഇതിന്‍റെ ഭാഗമായി കേരള സ്റ്റേറ്റ് റൂട്രോണിക്സ് മൈം അവതരിപ്പിച്ചു.