മാലിന്യമുക്തം നവകേരളം ശുചിത്വ ബോധവല്‍കരണ യാത്ര കാമ്പയിന്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍കരണ യാത്ര കാമ്പയിന്‍ നടത്തി. 25, 26 തീയതികളിലാണ് കാമ്പയില്‍ സംഘടിപ്പിച്ചത്. ഒന്നാം വാര്‍ഡായ ആറാട്ട്പുഴയില്‍ ആരംഭിച്ച കാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു .ഫാദര്‍ ജ്യോതിഷ് സാം ഫ്‌ലാഗ് ഓഫ് ചെയ്തു. മാലക്കര ചക്കിട്ടപ്പടി ജംഗ്ഷന്‍ വഴി കോഴിപ്പാലം, ആറന്മുള ഐക്കര തുടങ്ങി മണപ്പള്ളി ജംഗ്ഷനിലാണ് ഒന്നാം ദിവസത്തെ കാമ്പയിന്‍ അവസാനിച്ചത്.

വിവിധ വാര്‍ഡുകളില്‍ കൂടിയ കാമ്പയിനില്‍ പഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളും ക്ലാസുകളും നല്‍കി. രണ്ടാം ദിവസത്തെ കാമ്പയിന്‍ കോട്ടക്കകം ജംഗ്ഷനില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എരുമക്കാട് ജംഗ്ഷന്‍, കോട്ട ഗുരുമന്ദിരം തുടങ്ങി എഴിക്കാട് വഴി നീര്‍വിളാകം ക്ഷേത്രം ജംഗ്ഷനില്‍ സമാപിച്ചു.

പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ബി.ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ആര്‍.രതീഷ് ശങ്കര്‍, റെജി വിജീഷ്, ഡോ.അഖില എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ക്ലീന്‍ ആറന്മുള എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ശുചിത്വ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ , ആശാ പ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്തമായി മാലിന്യമുക്ത യജ്ഞത്തില്‍ പങ്കെടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന കമല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജേന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ ജോസ് തോമസ്, ജയ വേണുഗോപാല്‍, പ്രസാദ് വേരുങ്കല്‍, പി.എം ശിവന്‍, ശ്രീനി ചാണ്ടിശേരി, വില്‍സി ബാബു, രേഖ പ്രദീപ്, ഷീജ പ്രമോദ്, ബിജു വര്‍ണശാല ,അനില കുമാരി, ജോളി ദിലീപ്, എ.എസ് മത്തായി, ഹരിത കര്‍മ സേന അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണവാടി അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ കാമ്പയിനില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...