ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം : തോട് സംരക്ഷണത്തിന് പുതിയ ആശയവുമായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് ഏറ്റവുമധികം മാലിന്യപ്രശ്നം നേരിടുന്ന ആമയിഴഞ്ചാൻ തോട് സംരക്ഷണത്തിന് പുതിയ ആശയവുമായി നഗരസഭ. ജനകീയ പങ്കാളിത്തത്തോടെ കനാൽ സംരക്ഷണ സെൽ രൂപീകരിച്ചുകൊണ്ട് തോട്ടിലേക്കുള്ള മാലിന്യഒഴുക്ക് തടയാനാണ് പുതിയ ശ്രമം. തോട് കടന്നുപോകുന്ന ഏഴു വാർഡുകളിൽ താമസിക്കുന്നവരാണ് സെല്ലിന്റെ ഭാഗമാകുന്നത്. ശുചീകരണ തൊഴിലാളിയായിരുന്ന ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കനാൽ സംരക്ഷണ സെൽ എന്ന പുതിയ ആശയത്തിന് നഗരസഭ രൂപം നൽകിയിരിക്കുന്നത്. നഗരസഭ പരിധിയിൽ ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന പാളയം, വഴുതക്കാട്, ചാല,വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, കണ്ണമൂല,തമ്പാനൂർ വാർഡുകളിൽ ഉള്ളവരാണ് സെല്ലിന്റെ ഭാഗമാകുക.

വാർഡ് കൗൺസിലർ ചെയർമാനും വാർഡിന്റെ ചുമതലയുള്ള പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കൺവീനറുമായി ജനകീയ സമിതികൾ രൂപീകരിക്കും. ഇവരുടെ സഹായത്തോടെ തോടിന്റെ ഇരുകരകളിലുമുള്ള വീടുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തി കനാൽ സംരക്ഷണ സെൽ നിയമനടപടി സ്വീകരിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായ സെൽ കൃത്യമായി ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. ഏഴ് വാർഡുകളിൽ രൂപം നൽകിയിരിക്കുന്ന ജനകീയ സമിതിയിലെ അംഗങ്ങളുമായി യോഗം ചേർന്ന് ഇന്നുമുതൽ തോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...

ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...