Saturday, June 29, 2024 9:11 am

കല്ലാറ്റില്‍ തോട്ട എറിഞ്ഞ് മീന്‍ പിടിക്കുന്ന സംഘങ്ങള്‍ വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കല്ലാറ്റില്‍ തോട്ട എറിഞ്ഞ് മീന്‍ പിടിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. തേക്കുതോട് റോഡില്‍ തിരിക്കയത്തിലാണ് തോട്ട ഇടുന്ന സംഘങ്ങള്‍ ഏറെയും. നദിയുടെ തീരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന സംഘങ്ങള്‍ റോഡിലെ തിരക്ക് കുറയുന്ന സമയങ്ങളിലാണ് നദിയിലേക്ക് തോട്ട എറിഞ്ഞ് മീന്‍ പിടിക്കുന്നത്. ഇങ്ങനെ ചത്തുപൊങ്ങുന്ന മീനുകള്‍ ഒഴുകി നദീ തീരങ്ങളില്‍ അടിഞ്ഞ് കൂടി ദുര്‍ഗന്ധം വമിക്കുന്നതും പതിവാണ്. ഈ ഒഴുക്കി എത്തുന്ന വെള്ളമാണ് ജനങ്ങള്‍ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത്.

ഇത് രോഗ വ്യാപനത്തിനും ഇടയാക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല. പലപ്പോഴും ഉച്ച സമയങ്ങളിലാണ് തോട്ട പൊട്ടിക്കുന്നത്. നദിയുടെ ഒരു ഭാഗം വനവും ഒരു ഭാഗം റോഡുമായതിനാല്‍ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാല്‍ തോട്ട പൊട്ടിക്കുന്നവര്‍ വനഭാഗത്തേക്ക് മാറി ഒളിച്ചിരിക്കുന്നുവെന്നും പറയുന്നുണ്ട്. വ്യാപകമാകുന്ന തോട്ട ഇടല്‍ വലിയ പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളില്‍ എത്തി തോട്ട പൊട്ടിക്കുന്ന സംഘങ്ങളും കുറവല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളജുകളിൽ കൂട്ട തോൽവി ; നിലവാരം ചർച്ചയാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക...

തിരുവല്ല നഗരസഭയിൽ ഇന്റേൺഷിപ്പിന് അവസരം

0
തിരുവല്ല: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കു കീഴിൽ രണ്ടു മാസത്തെ...

എം പി അവാർഡ് 2024 ; അവാർഡ് വിതരണം ജൂൺ 30 ന് എറണാകുളം...

0
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന...

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

0
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി...