രേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം ; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വിവാഹിതയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയിയും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗ്ഗീസ് ബേബിയും വിവാഹിതരായി. ഊട്ടുപ്പാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ് രേഷ്മ മറിയം റോയി. സിപിഐ എം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐഐ ജില്ലാ കമ്മിറ്റി അംഗം, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വരൻ വർഗ്ഗീസ് ബേബി സിപിഐ എം കോന്നി ഏരിയ കമ്മറ്റി അംഗം, കെ എസ് കെ ടി യു ഏരിയ പ്രസിഡൻ്റ്, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന പരിചരണ വിഭാഗം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അരുവാപ്പുലം പാർലിവടക്കേതിൽ പി എം ബേബിയുടെയും സാറാമ്മ ബേബിയുടെയും ഇളയ മകനാണ് വർഗ്ഗീസ് ബേബി. വ്യാഴാഴ്ച്ച പകൽ 11.30 പൂവൻപാറ ശാലേം മർത്തോമാ ചർച്ചിൽ വെച്ച് ഇരുവരും വിവാഹിതരായി. ശനിയാഴ്ച്ച വൈകീട്ട് 3 മുതൽ 7വരെ പ്രമാടംഗ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സത്കാരം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...