പിടി തോമസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിടി തോമസ് എംഎല്‍എയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 6.30 ഓടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

സിമിത്തേരിയിലെ കുടുംബ കല്ലറയില്‍ അന്ത്യവിശ്രമം കൊള്ളുന്നതിനു പകരം തന്നെ ദഹിപ്പിക്കണമെന്ന ചരിത്ര തീരുമാനവുമായി പിടി തോമസിന്റെ ആഗ്രഹപ്രകാരം മതാചാര ചടങ്ങുകളൊന്നും ഇല്ലാതെ രവിപുരം ശ്മശാനത്തില്‍ വച്ച് സംസ്‌കാരം നടത്തി. പൊതുദര്‍ശന സമയത്തുടനീളം വയലാറിന്റെ ‘ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ എന്ന ഗാനം ചെറിയ ശബ്ദത്തില്‍ വച്ചിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുമ്പോള്‍ റീത്ത് വെച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.

കേരളരാഷ്ട്രീയത്തിലെ ഉറച്ച നിലപാടുകളുള്ള വ്യക്തിത്വത്തിന് ഉടമ പിടി തോമസ് ഇനി ജ്വലിക്കുന്ന ഓര്‍മ്മകള്‍. തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് എറണാകുളത്തെത്തിച്ചത്. എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടായിരുന്നു. വൈകീട്ട് 6.30 ഓടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...